Join News @ Iritty Whats App Group

ആന പ്രതിരോധ മതിലിന് പ്രഥമ പരിഗണന

ആന പ്രതിരോധ മതിലിന് പ്രഥമ പരിഗണന


കാട്ടാനയാക്രമണത്തില്‍ പതിനഞ്ച് ജീവനുകള്‍ പൊലിഞ്ഞത് എല്ലാക്കാലത്തും വേദനാജനകമാണ്. ഇനിയൊരു ജീവൻ പൊലിയാതിരിക്കാൻ ആന മതില്‍ നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിനായിരിക്കും മുൻഗണന നല്‍കുക.

ഇതോടൊപ്പം വനാതിർത്തിയില്‍ നിന്ന് വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതും ഏറെ പ്രാധാന്യത്തോടെ ചെയ്തു തീർക്കേണ്ടതുണ്ട്. ഉത്പാദനം നിലച്ച ബാരാപോള്‍ ചെറുകിട ജലവൈദ്യുത പദ്ധതി ഉടൻ പ്രവർത്തന ക്ഷമമാക്കും.

ഇരിട്ടി മിനി സിവില്‍ സ്റ്റേഷൻ, ഇരിട്ടി, പേരാവൂർ താലൂക്ക് ആശുപത്രികളുടെ പൂർത്തീകരണം, കീഴ്പള്ളി സിഎച്ച്‌സിയില്‍ ഡയാലിസിസ് സെന്റർ, മറ്റു സിഎച്ച്‌സികള്‍, പിഎച്ച്‌സികള്‍, എഫ്‌എച്ച്‌സികള്‍ എന്നിവയുടെ നവീകരണം എന്നിവ നടപ്പാക്കും. ടൂറിസം വികസനത്തിനൊപ്പം താലൂക്ക് ആസ്ഥാനമായ ഇരിട്ടിയുടെ സമഗ്ര വികസനവും നടപ്പാക്കേണ്ടതുണ്ട്. മൂന്ന് ഘട്ടങ്ങളിലായി തുടരുന്ന വികസന പദ്ധതികളുടെ പൂർത്തീകരണത്തിനൊപ്പം പുതിയ പദ്ധതികളും നടപ്പാക്കും.

പഴശി റിസർവോയർ മുതല്‍ പ്രസിദ്ധമായ ആരാധനാലയങ്ങള്‍, ഇരിട്ടി പഴയപാലം, ബാരാപോള്‍ തുടങ്ങി മലയോരത്തെ പ്രകൃതിരമണീയമായ സ്ഥലങ്ങളെ കോർത്തിണക്കിയുള്ള ടൂറിസം പദ്ധതി ആലോചനയിലുണ്ട്. കൊട്ടിയൂർ, മുഴക്കുന്ന്, മുണ്ടയാംപറമ്പ് എന്നീ ക്ഷേത്രങ്ങളെ ചേർത്തുള്ള ടൂറിസം സർക്യൂട്ട് സാധ്യതകള്‍ പരിശോധിച്ച്‌ നടപ്പാക്കും.

ഗ്രാമീണ റോഡുകള്‍, പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയം, പഴശി സാഗർ മിനി ജലവൈദ്യുത പദ്ധതി. സമഗ്ര കാർഷിക വികസനത്തിനു സഹായമാകുന്ന പ്രത്യേക പദ്ധതികള്‍. ആറളം ഫാം, പുനരധിവാസ മേഖലയിലെ പ്രശ്നങ്ങള്‍, കണ്ണൂർ വിമാനത്താവളം, തലശേരി-മർക്കാറ ദേശീയപാത, തലശേരി-മൈസൂരു റെയില്‍വേ എന്നീ പദ്ധതികള്‍ എങ്ങിനെ പ്രാവർത്തികമാക്കുമെന്ന് പരിശോധിക്കും.

Post a Comment

أحدث أقدم
Join Our Whats App Group