Join News @ Iritty Whats App Group

പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ഒമ്പത് ദിവസം ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു

പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ഒമ്പത് ദിവസം ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു


കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയ ഗര്‍ഭിണി മരിച്ച സംഭവത്തിൽ ചികിത്സയിലിരുന്ന ഭര്‍ത്താവും മരിച്ചു. മരിച്ച സോനയുടെ ഭർത്താവ് രജിൻലാലാണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആളുടേയും മരണവാര്‍ത്ത എത്തുന്നത്.

അപകടം നടന്ന് ഒമ്പതാം ദിവസമാണ് രജിൻലാലും വിടവാങ്ങുന്നത്. കഴിഞ്ഞ പതിനഞ്ചാം തീയ്യതി രാത്രി 9.30 തോടെയാണ് ചെറുവണ്ണൂർ കക്കറമുക്കിൽ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചത്. കാറിന്റെ പിറകിലുണ്ടായിരുന്ന രജിൻലാലിന്റെ ഭാര്യ സോന സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആറുമാസം ഗർഭിണിയായിരുന്നു സോന. അറുപത് ശതമാനം പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം.

കഴിഞ്ഞ പതിനഞ്ചാം തീയ്യതി രാത്രി 9.30 തോടെയാണ് ചെറുവണ്ണൂർ കക്കറമുക്കിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചത്. കാറിനകത്ത് വച്ച് സോന ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവദിവസം സോന പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നിന്നും കന്നാസിൽ പെട്രോൾ വാങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഭർത്താവ് രജിൻ ലാലിന്റെ സമീപനത്തിൽ വലിയ വിഷമത്തിലും സംഘർഷത്തിലുമായിരുന്നു സോന.

മരിക്കുന്ന ദിവസവും താൻ നേരിടുന്ന പ്രയാസങ്ങൾ ബന്ധുവിനോട് പറഞ്ഞിരുന്നു. സംഭവദിവസം ആശുപത്രിയിൽ നിന്നും ഭർത്താവ് രജിൻ ലാലിനൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയിൽ കയ്യിൽ കരുതിയ പെട്രോളിന് കറിനുള്ളിൽ വെച്ച് സോന തന്നെ തീയിട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. കാറിനകത്ത് നിന്നും പെട്രോളിന്റെ മണം വന്നെന്നും, എന്താണെന്ന് സോനയോട് ചോദിച്ചപ്പോഴേക്കും തീപടർന്നെന്നും രജിൻ പൊലീസിനും മൊഴിയും നൽകിയുന്നു. പെട്രോൾ കൊണ്ടുവന്നെന്ന് കരുതുന്ന കന്നാസിന്റെ അടപ്പും കാറിനകത്ത് നിന്നും കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധന ഫലവും വന്നിട്ട് അന്വേഷണവും അന്തിമമാക്കാനിരിക്കയാണ് രജിൻലാലിന്റെ മരണം.

Post a Comment

أحدث أقدم
Join Our Whats App Group