ബക്രീദ്:സംസ്ഥാനത്ത് 27, 28 തീയതികളിൽ പൊതുഅവധി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ചിരുന്ന 27ലെ അവധിക്ക് പുറമേ 28 നും പൊതുഅവധിയായിരിക്കും.
കലണ്ടർ പ്രകാരം 27നായിരുന്നു പെരുന്നാൾ അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് പെരുന്നാൾ ആഘോഷം 28 ലേക്ക് മാറുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 28-ാം തീയതിയും കൂടി അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുടർച്ചയായി രണ്ട് ദിവസം അവധിയായിരിക്കും.
إرسال تعليق