Join News @ Iritty Whats App Group

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ​ഗതാ​ഗതമന്ത്രി സി പി ജോൺ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ​ഗതാ​ഗതമന്ത്രി സി പി ജോൺ


തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി സി പി ജോൺ. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട്, അതിനെ ഉപയോ​ഗപ്പെടുത്തും. ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഹനമോഡിഫിക്കേഷനിൽ യോ​ഗം ചേർന്നിട്ടില്ലെന്നും മന്ത്രി സിപി ജോൺ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group