Join News @ Iritty Whats App Group

‘DEAR VAIBHAV, WELL DONE ‘; സൂര്യവൻഷിക്ക് ആശംസ നേർന്ന് കിംഗ് കോഹ്ലി

‘DEAR VAIBHAV, WELL DONE ‘; സൂര്യവൻഷിക്ക് ആശംസ നേർന്ന് കിംഗ് കോഹ്ലി


ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിക്ക് ആദ്യ പരാജയം സമ്മാനിച്ച് രാജസ്ഥാൻ റോയൽസ്. 6 വിക്കറ്റുകൾക്കാണ് രാജസ്ഥാൻ വിജയിച്ചത്. യുവ താരങ്ങളായ വൈഭവ് സൂര്യവൻഷിയുടെയും ദ്രുവ് ജുറലിന്റെയും മികവിലാണ് ആർസിബിയെ പരാജയപ്പെടുത്തിയത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ആർസിബി ബോളർമാർക്ക് മോശമായ സമയമാണ് താരങ്ങൾ നൽകിയത്.

ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ഇതോടെ സീസണിലെ വിജയക്കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയല്‍സ്. 26 പന്തില്‍ 78 റണ്‍സെടുത്താണ് ഓപ്പണര്‍ വൈഭവ് സൂര്യവൻഷി പുറത്തായത്. 43 പന്തില്‍ 81 റണ്‍സെടുത്ത് ധ്രുവ് ജുറേല്‍ പുറത്താകാതെ നിന്നു.

മത്സരശേഷം വൈഭവ് സൂര്യവൻഷിക്ക് ഓട്ടോഗ്രാഫ് നൽകി വിരാട് കോഹ്ലി. വൈഭവിന്റെ തൊപ്പിയിൽ ‘പ്രിയപ്പെട്ട വൈഭവ്, വെൽ ഡൺ’ എന്നാണ് വിരാട് കോഹ്ലി എഴുതിയത്. ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കൂടാതെ ഇന്നലെ നടന്ന മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിൽ ഐപിഎലിലെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാനും വൈഭവിനു സാധിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group