Join News @ Iritty Whats App Group

കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ തടവുകാരുടെ സെല്ലില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ പിടികൂടി

കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ തടവുകാരുടെ സെല്ലില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ പിടികൂടി


ണ്ണൂർ : പള്ളിക്കുന്നിലുള്ള കണ്ണൂർസെൻട്രല്‍ ജയിലില്‍ നിന്നും തടവുകാരുടെ സെല്ലില്‍ നിന്നും സ്മാർട്ട്ഫോണ്‍ പിടികൂടി ജയില്‍ വാർഡൻ മാർ ഇന്നലെ നടത്തിയ പരിശോധനയിലാണ് .രണ്ടാം ബ്ലോക്കില്‍ നിന്നുമാണ് ഒളിപ്പിച്ച സിംകാർഡുള്ള സ്മാർട്ട് ഫോണ്‍ പിടിച്ചെടുത്തത് കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂർടൗണ്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.


വരുംദിനങ്ങളിലും ജയിലില്‍ പരിശോധന ശക്തമാക്കുമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. നേരത്തെ ജയിലിനുള്ളിലേക്ക് കഞ്ചാവും മദ്യവും നിരോധിത പുകയില ഉല്‍പന്നങ്ങളും എറിഞ്ഞു കൊടുത്ത മൂന്ന് പേരെ കണ്ണൂർ ടൗണ്‍ പൊലിസ് പിടികൂടിയിരുന്നു കഴിഞ്ഞ ജൂലായിയില്‍ ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനെ തുടർന്ന് അതീവ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ജയിലില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ലഹരി ഉപയോഗവും മൊബൈല്‍ ഫോണുകള്‍ തടവുകാരിലെത്തുന്നതും തടയാൻ കഴിഞ്ഞിരുന്നില്ല.

Post a Comment

Previous Post Next Post
Join Our Whats App Group