Join News @ Iritty Whats App Group

ഡിഎംഒമാരുടെ ഒഴിവുകൾ നികത്തി സർക്കാർ; അഞ്ച് ജില്ലകളിലും പുതിയ നിയമനം

ഡിഎംഒമാരുടെ ഒഴിവുകൾ നികത്തി സർക്കാർ; അഞ്ച് ജില്ലകളിലും പുതിയ നിയമനം


തിരുവനന്തപുരം: വിവിധ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരുടെ (ഡിഎംഒ) ഒഴിവുകൾ നികത്തി സർക്കാർ. ഡിഎംഒമാരുടെ ഒഴിവ് ഉണ്ടായിരുന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നിയമനം. കോഴിക്കോട് ഡോ. എൽ ടി സരിതകുമാരിയെ ആണ് ഡിഎംഒയായി നിയമിച്ചത്. ഡോ ആർ വിവേക് കുമാർ ആണ് കണ്ണൂർ ഡിഎംഒ. പകർച്ചവ്യാധി ഭീഷണി തുടരുന്നതിനിടെ ജില്ലകളിൽ ഡിഎംഒമാർ ഇല്ലാത്തതിൽ വിമർശനം ഉയർന്നിരുന്നു.
പുതിയ ഡിഎംഒമാർ
കാസർകോട്: ഡോ. കെ ടി രേഖ
കണ്ണൂർ: ഡോ. ആർ വിവേക് കുമാർ
കോഴിക്കോട്: ഡോ.എൽ ടി സരിതകുമാരി
മലപ്പുറം: ഡോ. വിനോദ് വി
ഇടുക്കി: ഡോ. ഐപ്പ് ജോസഫ്

Post a Comment

Previous Post Next Post
Join Our Whats App Group