Join News @ Iritty Whats App Group

തെയ്യത്തിനിടെ സംഘം ചേര്‍ന്ന് മോഷണം; തിരക്ക് ബോധപൂര്‍വ്വം സൃഷ്ടിച്ച്‌ സ്വര്‍ണം തട്ടിയെടുത്തു

തെയ്യത്തിനിടെ സംഘം ചേര്‍ന്ന് മോഷണം; തിരക്ക് ബോധപൂര്‍വ്വം സൃഷ്ടിച്ച്‌ സ്വര്‍ണം തട്ടിയെടുത്തു


ണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് സംഘം ചേർന്ന് മോഷണം. മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിലെ തെയ്യത്തിനിടെയാണ് മോഷണം നടന്നത്.

പാപ്പിനിശ്ശേരി സ്വദേശി പി.വി.രോഹിണിയുടെ അഞ്ചര പവൻ സ്വർണ്ണ മാലയാണ് കളവു പോയത്. നാലുപേർ സംഘമായി ചേർന്നാണ് മോഷണം നടത്തിയത്.

തെയ്യത്തിൻ്റെ അനുഗ്രഹം വാങ്ങാൻ നില്‍ക്കുമ്പോള്‍ തിരക്കുണ്ടാക്കി മാല മോഷ്ടിച്ചു.

ഒരാള്‍ മാല പൊട്ടിക്കുമ്പോള്‍ മറ്റ് മൂന്ന് പ്രതികള്‍ അതിന് സൗകര്യം ചെയ്തു നല്‍കി.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോർട്ടറിന് ലഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group