Join News @ Iritty Whats App Group

കിണര്‍ കുഴിക്കുന്നതിനിടെ കയര്‍പൊട്ടി വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ കയര്‍പൊട്ടി വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു


ണ്ണൂർ: മയ്യില്‍ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപം കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു.


ചേലേരി മുക്ക് സ്വദേശി അബ്ദുള്‍ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കിണർ നിർമാണം നടക്കുന്നതിനിടെ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കയർപൊട്ടി താഴേക്ക് വീഴുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തു. തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

أحدث أقدم
Join Our Whats App Group