Join News @ Iritty Whats App Group

“എ​നി​ക്ക് പു​റ​ത്ത് ജീ​വി​ക്കാ​ൻ മ​ടു​പ്പാ​ണ്”… മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​യി​ലാ​യ അ​ച്ചാ​യി ഷാ​ജി​യു​ടെ ആ​ഗ്ര​ഹം കേ​ട്ട് അ​മ്പ​ര​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പോ​ലീ​സ്

“എ​നി​ക്ക് പു​റ​ത്ത് ജീ​വി​ക്കാ​ൻ മ​ടു​പ്പാ​ണ്”… മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​യി​ലാ​യ അ​ച്ചാ​യി ഷാ​ജി​യു​ടെ ആ​ഗ്ര​ഹം കേ​ട്ട് അ​മ്പ​ര​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പോ​ലീ​സ്


എ​​രു​​മേ​​ലി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ള​​കെ​​ട്ടി ആ​​ലു​​രു​​മ്പു റോ​​ഡി​​ൽ സൈ​​ക്കി​​ളി​​ൽ ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന 10 വ​​യ​​സു​​ള്ള കു​​ട്ടി​​യു​​ടെ ക​​ഴു​​ത്തി​​ൽ നി​​ന്നു സ്വ​​ർ​​ണ​​മാ​​ല പ​​റി​​ച്ചു മു​​ങ്ങി​​യ ചി​​റ്റാ​​ർ സ്വ​​ദേ​​ശി​​യെ ക​​ണ്ടെ​​ത്തി​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് പ്ര​​തി​​യെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ തി​​ര​​ക്കി അ​​റി​​ഞ്ഞ​​പ്പോ​​ൾ അ​​മ്പ​​ര​​ന്നു. പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ൽ ചി​​റ്റാ​​ർ വി​​ല്ലേ​​ജി​​ൽ മ​​ണ​​ക്ക​​യം പു​​ത്ത​​ൻ​​പ​​റ​​മ്പി​​ൽ ഷാ​​ജി തോ​​മ​​സി (അ​​ച്ചാ​​യി ഷാ​​ജി -48) നെ​​യാ​​ണ് മാ​​ല മോ​​ഷ​​ണ കേ​​സി​​ൽ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ൾ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സും സ്കൂ​​ൾ ബ​​സും മോ​​ഷ്ടി​​ച്ചി​​ട്ടു​​ള്ള ആ​​ൾ ആ​​ണെ​​ന്നും ജ​​യി​​ലി​​ൽ ക​​ഴി​​യാ​​നു​​ള്ള ആ​​ഗ്ര​​ഹം ആ​​ണ് മോ​​ഷ​​ണ​​ങ്ങ​​ൾ​​ക്ക് പി​​ന്നി​​ലെ​​ന്നും അ​​റി​​ഞ്ഞ​​പ്പോ​​ൾ ശ​​രി​​ക്കും പോ​​ലീ​​സ് അ​​മ്പ​​ര​​ന്നു. ജ​​യി​​ലി​​ൽ പോ​​കാ​​നു​​ള്ള ആ​​ഗ്ര​​ഹം മൂ​​ലം 2022ൽ ​​പ​​ത്ത​​നം​​തി​​ട്ട പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി ത​​ന്നെ ജ​​യി​​ലി​​ൽ അ​​ട​​യ്ക്ക​​ണ​​മെ​​ന്ന് ഇ​​യാ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. പോ​​ലീ​​സ് അ​​ത് നി​​ര​​സി​​ച്ച​​പ്പോ​​ൾ സ്റ്റേ​​ഷ​​നി​​ലെ സ്കാ​​ന​​റും ക​​സേ​​ര​​ക​​ളും ത​​ല്ലി​​ത്ത​​ക​​ർ​​ക്കു​​ക​​യും പോ​​ലീ​​സ് വാ​​ഹ​​ന​​ത്തി​​ന് ക​​ല്ലെ​​റി​​യു​​ക​​യും ചെ​​യ്തു.

“എ​​നി​​ക്ക് പു​​റ​​ത്ത് ജീ​​വി​​ക്കാ​​ൻ മ​​ടു​​പ്പാ​​ണ്, ജ​​യി​​ലി​​ൽ സു​​ഖ​​മാ​​യി ക​​ഴി​​യാം’ എ​​ന്നാ​​യി​​രു​​ന്നു അ​​ന്ന് ഇ​​യാ​​ൾ പ​​റ​​ഞ്ഞ​​ത്. 2024 ലാ​​യി​​രു​​ന്നു കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് മോ​​ഷ​​ണം. പ​​ത്ത​​നം​​തി​​ട്ട സ്റ്റാ​​ൻ​​ഡി​​ൽ​​നി​​ന്ന് റാ​​ന്നി – ചി​​റ്റാ​​ർ റൂ​​ട്ടി​​ലോ​​ടു​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് ആ​​ണ് പു​​ല​​ർ​​ച്ചെ3:30 ഓ​​ടെ ഇ​​യാ​​ൾ ഓ​​ടി​​ച്ചു കൊ​​ണ്ടു​​പോ​​യ​​ത്.

ബ​​സ് പി​​ന്നീ​​ട് കു​​മ്പ​​നാ​​ട് ഭാ​​ഗ​​ത്ത് ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. വീ​​ട്ടി​​ൽ പോ​​കാ​​ൻ വാ​​ഹ​​നം ഇ​​ല്ലാ​​ത്ത​​തു​​കൊ​​ണ്ടാ​​ണ് ബ​​സ് എ​​ടു​​ത്ത​​തെ​​ന്നാ​​യി​​രു​​ന്നു ഇ​​യാ​​ളു​​ടെ വി​​ചി​​ത്ര​​മാ​​യ മൊ​​ഴി. കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് മാ​​ത്ര​​മ​​ല്ല, തി​​രു​​വ​​ല്ല​​യി​​ൽ നി​​ന്ന് ഒ​​രു സ്വ​​കാ​​ര്യ സ്കൂ​​ൾ ബ​​സും ഇ​​യാ​​ൾ ഇ​​ത്ത​​ര​​ത്തി​​ൽ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​യി​​ട്ടു​​ണ്ട്. പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ​​നി​​ന്ന് ത​​ന്നെ ഒ​​രു സ്വ​​കാ​​ര്യ ബ​​സ് മോ​​ഷ്ടി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.

വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ ഓ​​ടി​​ക്കാ​​നു​​ള്ള ഇ​​യാ​​ളു​​ടെ താ​​ത്പ​​ര്യ​​വും ക​​ഴി​​വും ഇ​​ത്ത​​രം മോ​​ഷ​​ണ​​ങ്ങ​​ൾ​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു. നേ​​ര​​ത്തെ സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ൽ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്ന​​തി​​നാ​​ൽ വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ അ​​നാ​​യാ​​സം കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ ഇ​​യാ​​ൾ​​ക്ക് അ​​റി​​യാ​​മാ​​യി​​രു​​ന്നു.മോ​​ഷ​​ണം ന​​ട​​ത്തു​​മ്പോ​​ൾ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളി​​ൽ ഇ​​യാ​​ൾ വ​​ള​​രെ ലാ​​ഘ​​വ​​ത്തോ​​ടെ ബ​​സ് ഓ​​ടി​​ച്ചു പോ​​കു​​ന്ന​​ത് കാ​​ണാ​​മാ​​യി​​രു​​ന്നു.

മ​​യ​​ക്കു​​മ​​രു​​ന്ന് ഇ​​ട​​പാ​​ടു​​ക​​ളും ക്രി​​മി​​ന​​ൽ പ​​ശ്ചാ​​ത്ത​​ല​​വും ല​​ഹ​​രി ഉ​​പ​​യോ​​ഗ​​വും പ്ര​​തി​​ക്കു​​ണ്ടെ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന​​ത്ത് വി​​വി​​ധ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​യി 25 ഓ​​ളം കേ​​സു​​ക​​ൾ ഇ​​യാ​​ൾ​​ക്കെ​​തി​​രെ​​യു​​ണ്ട്.ഇ​​ക്ക​​ഴി​​ഞ്ഞ ഏ​​പ്രി​​ൽ ഒ​​ന്നി​​നു വൈ​​കു​​ന്നേ​​രം നാ​​ലി​​നാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ള​​കെ​​ട്ടി ഭാ​​ഗ​​ത്ത്‌ ഇ​​യാ​​ൾ കു​​ട്ടി​​യു​​ടെ മാ​​ല പ​​റി​​ച്ചു ക​​ട​​ന്നു​​ക​​ള​​ഞ്ഞ​​ത്. ഈ ​​കേ​​സി​​ൽ ഇ​​യാ​​ളെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ത​​ട​​വി​​ൽ പാ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

Post a Comment

أحدث أقدم
Join Our Whats App Group