യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടും: ഡി.കെ. ശിവകുമാര്‍
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കണ്ണൂർ മണ്ഡലം സ്ഥാനാർഥി ടി.ഒ. മോഹനന്റെ മെഗാ റോഡ്ഷോയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ 10 വർഷമായി വികസനങ്ങളൊന്നും നടന്നിട്ടില്ല. എല്‍ഡിഎഫ് എൻഡിഎയുടെ സഖ്യകക്ഷിയെന്ന രീതിയിലാണു പ്രവർത്തിക്കുന്നത്. കേരളത്തില്‍ ഒരു കേസുകളിലും കേന്ദ്ര അന്വേഷണം നടക്കുന്നില്ലെന്നും ശിവകുമാർ ആരോപിച്ചു.
കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായി യുവാക്കള്‍ നാടുവിടേണ്ട അവസ്ഥയാണ്. ഇതിനു പരിഹാരം കാണാൻ കേരള സർക്കാരിനു സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡില്‍നിന്നാരംഭിച്ച റോഡ് ഷോ കാള്‍ടെക്സ്, ചേംബർ ഓഫ് കൊമേഴ്സ്, തായത്തെരു എന്നിവിടങ്ങളില്‍ ചുറ്റി കണ്ണൂർ സിറ്റിയില്‍ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തില്‍ ടി.ഒ. മോഹനൻ, കെ. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
إرسال تعليق