Join News @ Iritty Whats App Group

വോ​ട്ടിം​ഗ് ദി​വ​സം അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത; പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി ത​ളി​പ്പ​റ​മ്പി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ടി.​കെ. ഗോ​വി​ന്ദ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍

വോ​ട്ടിം​ഗ് ദി​വ​സം അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത; പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി ത​ളി​പ്പ​റ​മ്പി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ടി.​കെ. ഗോ​വി​ന്ദ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍


കൊ​ച്ചി: പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി​യു​മാ​യി ത​ളി​പ്പ​റ​മ്പി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ടി.​കെ ഗോ​വി​ന്ദ​ന്‍. വോ​ട്ടിം​ഗ് ദി​വ​സം ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട് എ​ന്നാ​ണ് ഗോ​വി​ന്ദ​ന്‍ ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഹ​ര്‍​ജി​യി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് ന​ല്‍​കി.

എ​ന്നാ​ല്‍ എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക​ളും പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വ​ന്നാ​ല്‍ കോ​ട​തി എ​ന്തു ചെ​യ്യും എ​ന്നാ​ണ് മ​റു​പ​ടി​യാ​യി ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ ചോ​ദി​ച്ച​ത്. ത​ന്‍റെ കാ​ര്യ​ത്തി​ല്‍ സാ​ഹ​ച​ര്യം വ്യ​ത്യ​സ്ത​മാ​ണെ​ന്ന് ടി.​കെ. ഗോ​വി​ന്ദ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 60 വ​ര്‍​ഷ​മാ​യി സി​പി​എ​മ്മി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച താ​ന്‍ ഇ​ത്ത​വ​ണ സ്വ​ത​ന്ത്ര​നാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

പ​ല ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി​ക​ള്‍ ഉ​യ​രു​ന്നു​ണ്ട്. അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശ​വും ല​ഭി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ത​നി​ക്ക് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ഗോ​വി​ന്ദ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഗോ​വി​ന്ദ​ന് സം​ര​ക്ഷ​ണം ന​ല്‍​കു​ന്നു​ണ്ട് എ​ന്നാ​ണ് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. നാ​ളെ ത​ന്നെ ഹ​ര്‍​ജി​യി​ല്‍ നി​ല​പാ​ട് അ​റി​യി​ക്കാ​നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ടി.​കെ. ഗോ​വി​ന്ദ​ന്‍റെ ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.

Post a Comment

أحدث أقدم
Join Our Whats App Group