കണ്ണൂര്‍ മയ്യിലില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ച് തകര്‍ത്തു
കണ്ണൂർ : മയ്യിലില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ച് തകർത്തു.മയ്യില്‍ ടൗണിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവനാണ് തകർത്തത്.
ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ മുല്ലക്കൊടിയില്‍ പോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എല്‍ഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റിരുന്നു കോണ്‍ഗ്രസുകാരൻ കുത്തിപ്പരിക്കേല്‍പ്പിച്ചതായാണ് പരാതി. വ്യാഴാഴ്ച്ച വൈകിട്ട് 6.30 ഓടെ മുല്ലക്കോടി യുപി സ്കൂളിലെ ബൂത്തിന് സമീപമാണ് കോണ്‍ഗ്രസ് അക്രമണം നടന്നത്. സിപി എം പ്രവർത്തകൻ മുല്ലക്കൊടി കുറ്റിച്ചിറയിലെ പി പി പ്രകാശ(50)നാണ് കുത്തേറ്റത്. പ്രകാശൻ പോളിങ് കഴിഞ്ഞ് യുഡിഎഫ് ബൂത്ത് ഏജന്റായ ഭാസ്കരനൊപ്പം മടങ്ങവേയാണ് സംഭവം.ഭാസ്കരന്റെ സഹോദരൻ കോണ്‍ഗ്രസ് പ്രവർത്തകനുമായ പി കൃഷ്ണൻ കയ്യില്‍ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment