Join News @ Iritty Whats App Group

കോക്രോച്ച്‌ ജനതാ പാര്‍ട്ടിയെ പിന്തുണച്ച്‌ അണ്ണാ ഹസാരെ

കോക്രോച്ച്‌ ജനതാ പാര്‍ട്ടിയെ പിന്തുണച്ച്‌ അണ്ണാ ഹസാരെ


ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനതാ പാര്‍ട്ടിയെ (സിജെപി) പിന്തുണച്ച്‌ അണ്ണാ ഹസാരെ.

യുവാക്കളുടെ അമര്‍ഷവും ശബ്ദവും അവഗണിക്കരുതെന്നും അണ്ണാ ഹസാരെ പറഞ്ഞു. പൊതു വിഷയങ്ങളില്‍ യുവാക്കള്‍ കാണിക്കുന്ന ആവേശം തള്ളിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയുടെ പേര് ഉചിതമല്ലായിരിക്കാം, പക്ഷേ പ്രസ്ഥാനത്തിന് പിന്നിലെ വലിയ സന്ദേശം രാജ്യത്തെ യുവാക്കളുടെ നിരാശയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ അണ്ണാ ഹസാരെ പറഞ്ഞു.

'പാറ്റ' എന്ന പേര് ഉചിതമല്ലായിരിക്കാം. പക്ഷെ, ഈ പാര്‍ട്ടിയുടെ പിന്നില്‍ രാജ്യത്തെ ജനങ്ങള്‍ ഉറച്ചു നില്‍ക്കുകയാണ്. എന്തുകൊണ്ടാണ് ഈ പാര്‍ട്ടിയെ 'പാറ്റ' എന്ന് വിളിക്കുന്നത് എന്നതിന്റെ ഉദ്ദേശ്യവും മനസ്സിലാക്കേണ്ടതുണ്ട്. യുവാക്കളാണ് രാജ്യത്തിന്റെ ശക്തി. സര്‍ക്കാരിന് അത് അവഗണിക്കാനാകില്ല. മറിച്ച്‌ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

രാഷ്ട്രീയത്തിലും സാമൂഹിക വിഷയങ്ങളിലും യുവാക്കള്‍ ഇടപെടുന്നത് ജനാധിപത്യത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം. സ്വതന്ത്ര മുന്നേറ്റമായി തുടരുമെന്നാണ് കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ നിലപാട്. രാഷ്ട്രീയത്തില്‍ തത്കാലം ഇല്ലെന്നും യുവാക്കളുടെ ആശങ്ക ഉയര്‍ത്തി അവരുടെ ശബ്ദമാകുമെന്നും സിജെപി വ്യക്തമാക്കി.

ജനങ്ങളോട് മറുപടി പറയാന്‍ സര്‍ക്കാരിനെ ബാധ്യസ്ഥരാക്കും. ഭരണഘടനയ്ക്ക് അനുസൃതമായിട്ടാകും സംഘടനയുടെ മൂല്യങ്ങളെന്നും സിജെപിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിച്ച്‌ മതേതരത്വവും സാമൂഹിക നീതിയും ഉയര്‍ത്തിപ്പിടിക്കും. കക്ഷി രാഷ്ട്രീയത്തിലേക്ക് കടക്കാതെ യുവാക്കളുടെ വിദ്യാഭ്യാസ-തൊഴില്‍ പ്രശ്നങ്ങളില്‍ കാമ്പെയ്‌നുകള്‍ സംഘടിപ്പിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group