പ്രവാസികൾക്ക് ആശ്വാസം, കേരളത്തിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‍പ്രസ്
മസ്കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള സർവീസുകള്‍ എയർ ഇന്ത്യ എക്സ്‍പ്രസ് പുനരാരംഭിക്കുന്നു. ഏപ്രിൽ അഞ്ച് മുതൽ ഏപ്രിൽ 30 വരെയുള്ള പുതിയ ഷെഡ്യൂളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 11:25ന് മസ്‌കറ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലർച്ചെ 4:55ന് തിരുവനന്തപുരത്തെത്തും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8:10ന് മസ്‌കറ്റിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 1:20ന് കണ്ണൂരിലെത്തും. മുംബൈ, ദില്ലി സെക്ടറുകളിലേക്കുള്ള സർവീസുകൾ നിലവിലുള്ളതുപോലെ തുടരും. അതേസമയം കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കുള്ള സർവീസുകൾ പുതിയ ഷെഡ്യൂളിലില്ല.
إرسال تعليق