Join News @ Iritty Whats App Group

'ഇത്തവണ കൂടിയില്ലെങ്കിൽ കോൺ​ഗ്രസും യുഡിഎഫും പിരിച്ചുവിടേണ്ടി വരും'; അക്കാര്യത്തിൽ തർക്കമില്ലെന്ന് കെ.വി. തോമസ്

'ഇത്തവണ കൂടിയില്ലെങ്കിൽ കോൺ​ഗ്രസും യുഡിഎഫും പിരിച്ചുവിടേണ്ടി വരും'; അക്കാര്യത്തിൽ തർക്കമില്ലെന്ന് കെ.വി. തോമസ്



തിരുവനന്തപുരം: കോൺഗ്രസ് പിരിച്ച് വിടേണ്ടി വരുമെന്ന് കെ.വി. തോമസ്. ഭരണം എൽ.ഡി.എഫിനായിരിക്കുമെന്നും ഒരു പ്രാവശ്യം കൂടി അധികാരത്തിൽ വരുന്നില്ലെങ്കിൽ യുഡിഎഫും പിരിച്ചു വിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺ​ഗ്രസ് പിരിച്ചുവിടുമെന്ന കാര്യത്തിൽ തർക്കമില്ല. പിരിച്ച് വിട്ട് പോയ്ക്കോളും. സ്ഥിതി അത്രമേൽ മോശമാണ്. വോട്ട് പെട്ടിയിൽ കിടക്കുകയാണ്. അപ്പോഴാണ് മുഖ്യമന്ത്രിയാരെന്ന ചർച്ച. ഇവരുടെ സ്വഭാവം എന്താണെന്ന് ജനത്തിന് നന്നായറിയാം. രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ ഉണ്ടാകും. ഓടിയൊളിക്കുകയല്ല വേണ്ടത്. ഓടിയൊളിക്കുമെന്ന് പറഞ്ഞയാളെങ്ങനെ 100 സീറ്റുമായി അധികാരത്തിൽ വരുമെന്നും ​കെ.വി. തോമസ് ചോദിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group