Join News @ Iritty Whats App Group

സ്ത്രീ​ധ​നം പോ​രാ, ഇ​നി​യും വേ​ണം: ഭ​ർ​ത്താ​വി​ന്‍റെ നി​ര​ന്ത​ര പീ​ഡ​നം; സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നി​യ​ർ ജീ​വ​നൊ​ടു​ക്കി

സ്ത്രീ​ധ​നം പോ​രാ, ഇ​നി​യും വേ​ണം: ഭ​ർ​ത്താ​വി​ന്‍റെ നി​ര​ന്ത​ര പീ​ഡ​നം; സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നി​യ​ർ ജീ​വ​നൊ​ടു​ക്കി


ഹൈ​ദ​രാ​ബാ​ദ്∙ സ്ത്രീ​ധ​നം കൂ​ടു​ത​ൽ ചോ​ദി​ച്ച് ഭ​ർ​ത്താ​വ് പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നി​യ​ർ ജീ​വ​നൊ​ടു​ക്കി. ബി​ഹാ​ർ സ്വ​ദേ​ശി ഇ​ഷി​ത യാ​ദ​വ് (26) ആ​ണ് മ​രി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ലെ മി​യാ​പു​ർ മേ​ഖ​ല​യി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ച്ചാ​ണ് ഇ​ഷി​ത ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഷി​ത​യു​ടെ ഭ​ർ​ത്താ​വ് നീ​ര​ജ് ബ​ൻ​സാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

2020ൽ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​ഷി​ത​യും മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ നീ​ര​ജും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ഞ്ച് വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷം ഫെ​ബ്രു​വ​രി​യി​ൽ പാ​റ്റ്ന​യി​ൽ​വ​ച്ച് ഇ​വ​ർ വി​വാ​ഹി​ത​രാ​യി. വി​വാ​ഹ​ത്തി​നു​ശേ​ഷം ഇ​രു​വ​രും ജോ​ലി ചെ​യ്യു​ന്ന ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മ​ട​ങ്ങി.

എ​ന്നാ​ൽ കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടും താ​ൻ അ​ടു​ത്തി​ടെ തു​ട​ങ്ങി​യ സ്റ്റാ​ർ​ട്ട​പ്പി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നീ​ര​ജ് ഇ​ഷി​ത​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കാ​നും തു​ട​ങ്ങി. ഇ​തി​നു പി​ന്നാ​ലെ ഇ​ഷി​ത ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ഷി​ത​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ മി​യാ​പു​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group