സ്ത്രീധനം പോരാ, ഇനിയും വേണം: ഭർത്താവിന്റെ നിരന്തര പീഡനം; സോഫ്റ്റ്വെയർ എഞ്ചിനിയർ ജീവനൊടുക്കി
ഹൈദരാബാദ്∙ സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്വെയർ എഞ്ചിനിയർ ജീവനൊടുക്കി. ബിഹാർ സ്വദേശി ഇഷിത യാദവ് (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വച്ചാണ് ഇഷിത ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇഷിതയുടെ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും പരിചയപ്പെടുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷം ഫെബ്രുവരിയിൽ പാറ്റ്നയിൽവച്ച് ഇവർ വിവാഹിതരായി. വിവാഹത്തിനുശേഷം ഇരുവരും ജോലി ചെയ്യുന്ന ഹൈദരാബാദിലേക്ക് മടങ്ങി.
എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും താൻ അടുത്തിടെ തുടങ്ങിയ സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് നീരജ് ഇഷിതയെ സമ്മർദത്തിലാക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. ഇതിനു പിന്നാലെ ഇഷിത ജീവനൊടുക്കുകയായിരുന്നു. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയിൽ മിയാപുർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
إرسال تعليق