Join News @ Iritty Whats App Group

തിരഞ്ഞെടുപ്പ് ദിവസം പാലിക്കേണ്ട കർശന നിർദേശങ്ങൾ

തിരഞ്ഞെടുപ്പ് ദിവസം പാലിക്കേണ്ട കർശന നിർദേശങ്ങൾ


തെരഞ്ഞെടുപ്പ് ദിവസം 200 മീറ്റർ പരിധിയിൽ കടകളും മറ്റു പ്രത്യേക സംവിധാനങ്ങളും അനുവദിക്കില്ല.മൊബൈലോ, നിരോധിക്കപ്പെട്ട ആയുധങ്ങളോ ബൂത്തിനുള്ളിൽ അനുവദിക്കില്ല.
പോളിങ് ബൂത്തിനടുത്തുള്ള വീടുകളിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വോട്ടർമാർക്ക് കേന്ദ്രീകരിക്കാൻ അവസരം നൽകിയാൽ ഗൃഹനാഥനെതിരെ പോലീസ് നടപടി സ്വീകരിക്കും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമം അഴിച്ചു വിടുമെന്ന് കണ്ടാൽ തലേദിവസം മുതൽ മുൻകരുതൽ അറസ്‌റ്റ് നടത്തും.

അക്രമം കണ്ടാൽ സ്‌ഥലത്തുള്ള പൊലീസുകാർ മൊബൈൽ ഉപയോഗിച്ച് ദൃശ്യം പകർത്തി മേലുദ്യോഗസ്‌ഥർക്ക് കൈമാറാണം.
അടിയന്തര ഘട്ടത്തിൽ വെടിവയ്ക്കാനുള്ള ഉത്തരവ് നൽകാൻ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരും ഉണ്ടാവും.
ബൂത്തിലോ ഇടവഴിയിലോ പ്രശ്ന‌ം ഉണ്ടാക്കിയാൽ അപ്പോൾ തന്നെ അറസ്‌റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. റിമാൻഡ് ചെയ്യപ്പെട്ടു വോട്ടിങ് അവസരം നഷ്‌ടപ്പെട്ടാൽ അതിന് അവർ മാത്രമായിരിക്കും ഉത്തരവാദി.

അക്രമം രൂക്ഷമായാൽ ആ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് നിർത്തി വച്ച് കൂടുതൽ സുരക്ഷയോടെ മറ്റൊരു ദിവസം നടത്താൻ ആവശ്യപ്പെട്ട് പ്രിസൈഡിങ് ഓഫിസർക്ക് പൊലീസ് കത്തു നൽകും.
ഏതു തരത്തിലുള്ള വോട്ടർമാരായാലും 6 ന് ശേഷം എത്തിയാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ല.
ബൂത്തിനുള്ളിലേക്കു വോട്ടർമാർ പ്രവേശിക്കും മുൻപ് പുറത്തുള്ള കിയോസ്ക്‌കിൽ മൊബൈൽ ഫോൺ എൽപ്പിക്കണം.

Post a Comment

أحدث أقدم
Join Our Whats App Group