രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം,കാസർകോട് കുമ്പള സീതാംഗോളിയിൽ കോഴിവണ്ടി ഡ്രൈവർ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു
കാസർകോട്: കുമ്പള സീതാംഗോളിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിൽ കോഴിവണ്ടി ഡ്രൈവറെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബാപ്പാലി പൊന്നം പാടലടുക്കം സ്വദേശിയായ സഫായത്ത് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപവാസികൾ മൃതദേഹം കണ്ടതിനെ തുടർന്ന് കുമ്പള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വ്യക്തിപരമായ വൈരാഗ്യമോ മറ്റ് തർക്കങ്ങളോ കാരണമാകാമെന്ന സംശയത്തിലാണ് പൊലീസ്. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
إرسال تعليق