Join News @ Iritty Whats App Group

ശോഭാ സുരേന്ദ്രനെതിരായ ‘വോട്ടിന് പണം’ ആരോപണം: കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണം, അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ

ശോഭാ സുരേന്ദ്രനെതിരായ ‘വോട്ടിന് പണം’ ആരോപണം: കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണം, അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ


പാലക്കാട് മണ്ഡലത്തിൽ ബിജെപി വോട്ടിന് പണം നൽകിയെന്ന ആരോപണം അന്വേഷിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ. സംഭവത്തില്‍ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആർഡിഒ ജില്ലാ കളക്ടറെ അറിയിച്ചു. ആർഡിഒയുടെ ആവശ്യം കളക്ടർ അംഗീകരിച്ചു.

ആരോപണത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യാനായി പാലക്കാട്‌ കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം നൽകിയെന്നായിരുന്നു ആരോപണം.

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നത്.

Post a Comment

أحدث أقدم
Join Our Whats App Group