വയനാട് ഫണ്ട് തിരുവനന്തപുരത്ത് ധനലക്ഷ്മി ബാങ്കിലെന്ന് കെസി വേണുഗോപാലിന്റെ വിശദീകരണം; ഒഴിഞ്ഞുമാറി വി ഡി സതീശൻ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കോൺഗ്രസ് പിരിച്ച ഫണ്ട് എവിടെയെന്ന ചോദ്യത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ജനങ്ങളിൽ നിന്ന് കോൺഗ്രസ് പിരിച്ച പണം തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിൽ ഉണ്ടെന്ന് ചാനലിന് നൽകിയ അഭിമുഖത്തിൽ കെ.സി. വേണുഗോപാൽ പറഞ്ഞു. വയനാട് കോൺഗ്രസ് പദ്ധതിക്കായി വാങ്ങിയ ഭൂമിക്ക് പിരിച്ച് ലഭിച്ചതിനേക്കാൾ കൂടുതൽ പണം ചെലവായെന്നും കെ.പി.സി.സിയുടെ അക്കൗണ്ടിൽ നിന്നാണ് ബാക്കി പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കെ.സി. വേണുഗോപാലിന്റെ വിശദീകരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒഴിഞ്ഞുമാറി. പദ്ധതി പൂർത്തിയായ ശേഷം കണക്ക് പുറത്തുവിടുമെന്ന വാദം അദ്ദേഹം ആവർത്തിച്ചു. നേരത്തെ ഭൂമി വാങ്ങാൻ അഞ്ച് കോടി രൂപ ചെലവായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു.
Post a Comment