Join News @ Iritty Whats App Group

കണ്ണൂരിലെ വ്യാജ ആധാര്‍ കാര്‍ഡ് പരാമര്‍ശം: കെ.സി. വേണുഗോപാലിന് എതിരെ സിപിഎം നിയമനടപടിയിലേക്ക്

കണ്ണൂരിലെ വ്യാജ ആധാര്‍ കാര്‍ഡ് പരാമര്‍ശം: കെ.സി. വേണുഗോപാലിന് എതിരെ സിപിഎം നിയമനടപടിയിലേക്ക്


ണ്ണൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാല്‍ നടത്തിയ വ്യാജ ആധാർ കാർഡ് പരാമർശത്തിനെതിരെ നിയമനടപടിയുമായി സിപിഎം.

സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് കെ.സി. വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ചത്.

കണ്ണൂരില്‍ സിപിഎം പ്രവർത്തകർ വ്യാപകമായി വ്യാജ ആധാർ കാർഡുകള്‍ നിർമിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു കെ.സി. വേണുഗോപാലിന്റെ ആരോപണം. ഈ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നും പാർട്ടിയെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്താൻ മനഃപൂർവ്വം കെട്ടിച്ചമച്ചതാണെന്നും സിപിഎം ആരോപിക്കുന്നു.

ഉന്നയിച്ച ആരോപണങ്ങള്‍ പിൻവലിച്ച്‌ പരസ്യമായി മാപ്പുപറയണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് എം.വി. ജയരാജൻ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group