Join News @ Iritty Whats App Group

സ്വർണവില വീണ്ടും ഉയർന്നു: ഇന്ന് വിലയിലുണ്ടായ രണ്ടാമത്തെ മാറ്റം; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

സ്വർണവില വീണ്ടും ഉയർന്നു: ഇന്ന് വിലയിലുണ്ടായ രണ്ടാമത്തെ മാറ്റം; പുതുക്കിയ നിരക്കുകൾ ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ഇന്ന് ഉച്ചകഴിഞ്ഞ് സ്വർണവില വീണ്ടും ഉയർന്നു. പശ്ചിമേഷ്യയിലെ വെടിനിർത്തലിന് പിന്നാലെയാണ് സ്വർണവില വീണ്ടും ഉയർന്നിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,950 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 1,11,600 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 65 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.
സമാനമായി 18 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ വർദ്ധിച്ച് 11,465 ലേക്ക് എത്തി. ഒരു പവൻ 18 കാരറ്റ് സ്വർണം 91,720 രൂപയാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,925 രൂപയും പവന് 71,400 രൂപയുമാണ് വില. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 5755 രൂപയും പവന് 46040 രൂപയുമാണ് വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ആണ് കണക്ക് പുറത്തുവിട്ടത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് 2026 ജനുവരി 29-നാണ്. അന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. ഇന്നത്തെ വില റെക്കോർഡ് നിരക്കിന് താഴെയാണെങ്കിലും, ഡിസംബറിലെ അപേക്ഷിച്ച് വില ഉയർന്നാണ് ഇരിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ

Post a Comment

أحدث أقدم
Join Our Whats App Group