Join News @ Iritty Whats App Group

പഴശ്ശി ഡാമില്‍ ജലനിരപ്പ്‌ താഴുന്നു; കുടിവെള്ള പദ്ധതിക്ക്‌ ഭീഷണി

പഴശ്ശി ഡാമില്‍ ജലനിരപ്പ്‌ താഴുന്നു; കുടിവെള്ള പദ്ധതിക്ക്‌ ഭീഷണി


ണ്ണൂര്‍ ജില്ലയിലെ കുടിവെള്ള പദ്ധതിയുടെ പ്രധാന സ്രോതസുകളില്‍ ഒന്നായ പഴശ്ശി ഡാമില്‍ ജലനിരപ്പ്‌ താഴുന്നത്‌ പദ്ധതിയെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിക്ക്‌ ഭീഷണിയാകുന്നു.കൊടുംചൂടില്‍ ദിനംപ്രതി മൂന്ന്‌ നാല്‌ സെന്റീമീറ്റര്‍ വെള്ളമാണ്‌ താഴുന്നത്‌.

ഫെബ്രുവരി ആദ്യവാരം 26.52 മീറ്റര്‍ സംഭരണ ശേഷിയില്‍ വെള്ളം ഉണ്ടായിരുന്നിടത്തു ഇപ്പോള്‍ 22.53 മീറ്ററിലേക്ക്‌ താഴ്‌ന്ന നിലയിലാണ്‌. ഒന്നര മാസത്തിനിടെ 3.99 മീറ്റര്‍ വെള്ളമാണ്‌ കുറഞ്ഞത്‌. ഈ വിധം ജലനിരപ്പ്‌ താഴുന്നതു കുടിവെള്ള വിതരണത്തെ ബാധിക്കുമോ എന്നതാണു ആശങ്ക ശക്‌തമാക്കുന്നത്‌. ബാരാപ്പുഴയും ബാവലിപ്പുഴയും ഇരിട്ടി പുഴയില്‍ ഒന്നായി ഒഴുകിയാണു പഴശ്ശി അണക്കെട്ടിലെത്തുന്നത്‌. ബാരാപ്പുഴ, ബാവലിപ്പുഴയിലെ നീരൊഴുക്ക്‌ കുറഞ്ഞതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായത്‌. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു മലയോര മേഖലയില്‍ മാര്‍ച്ച്‌ മാസത്തോടെ കനത്ത ചൂടാണ്‌ അനുഭവപ്പെടുന്നത്‌. ഇതിനുപുറമേ മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ ലഭിക്കേണ്ട വേനല്‍ മഴയും ഗണ്യമായി കുറഞ്ഞതും നീരൊഴുക്കിന്‌ ബാധിച്ചിട്ടുണ്ട്‌. ഇനിയും ചൂടിന്റെ കാഠിന്യം വര്‍ധിച്ചാല്‍ ഒരു മാസത്തിനിടെ ഉണ്ടായവിധം ജലനിരപ്പ്‌ താഴ്‌ന്നാല്‍ പഴശ്ശി പദ്ധതിയെ ആശ്രയിക്കുന്ന ശുദ്ധ ജല പദ്ധതികള്‍ പ്രതിസന്ധിയിലാകും.

സംഭരണശേഷി 3 മീറ്റര്‍ കൂടി താഴ്‌ന്നാല്‍ ശുദ്ധജല വിതരണത്തെ ബാധിക്കും. 18.5 മീറ്റര്‍ എങ്കിലും വെള്ളം ഉണ്ടെങ്കില്‍ മാത്രമേ കുടിവെള്ള വിതരണം പ്രതിസന്ധി ഇല്ലാതെ കൈകാര്യം ചെയ്ാന്‍ കയഴിയു. ജില്ലയിലെ മൂന്നില്‍ രണ്ട്‌ ഭാഗങ്ങളിലും ശുദ്ധജലം എത്തുന്നത്‌ പഴശ്ശിയില്‍ നിന്നാണ്‌. 250 ദശലക്ഷം ലീറ്റര്‍ വെള്ളമാണ്‌ പഴശ്ശി പദ്ധതിയില്‍ നിന്നു ദിനംപ്രതി ശുദ്ധജലത്തിനായി പമ്പ്‌ ചെയ്യുന്നത്‌. കണ്ണൂര്‍ കോര്‍പറേഷന്‍, 7 നഗരസഭ, 36 പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത്‌.

Post a Comment

أحدث أقدم
Join Our Whats App Group