ഇത് യുദ്ധത്തിന്റെ അവസാനമല്ല, വെടിനിർത്തൽ അംഗീകരിച്ച് മൊജ്തബ ഖമനേയ്; പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന താക്കീതും
ടെഹ്റൻ: അമേരിക്ക മുന്നോട്ടു വച്ച വെടിനിർത്തൽ നിർദേശത്തിന് അംഗീകാരം നൽകിയത് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയ് എന്ന് റിപ്പോർട്ട്. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്ന് വ്യക്തമാക്കിയ പരമോന്നത നേതാവ്, സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളോടും ആക്രമണം നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
മൊജ്തബ ഖമേനിയ്യുടെ പ്രസ്താവന സർക്കാർ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിൽ വായിച്ചു. “വെടിനിർത്തൽ എന്നാൽ യുദ്ധം അവസാനിക്കുക എന്നല്ല അർഥമാക്കുന്നതെന്നും ശത്രുപക്ഷത്തുള്ള അമേരിക്കയോ ഇസ്രായേലോ ഏതെങ്കിലും വിധത്തിൽ ആക്രമണം നടത്തിയാൽ തങ്ങൾ തിരിച്ചടിക്കുമെന്നും’ ഇറാൻ വ്യക്തമാക്കി.
“ഇത് യുദ്ധം അവസാനിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നില്ല, നമ്മുടെ കരങ്ങൾ ഇപ്പോഴും ആയുധത്തിൽ തന്നെയാണ്. ശത്രുവിന്റെ ഭാഗത്ത് നിന്നും ചെറിയ തെറ്റ് സംഭവിച്ചാൽ പോലും പൂർണശക്തിയോടെ അതിനെ നേരിടും’.-വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പറഞ്ഞു
ഫെബ്രുവരി 28നാണ് ഇറാനെതിരെ യുഎസും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിന്റെ ആദ്യദിനം തന്നെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു.
Post a Comment