Join News @ Iritty Whats App Group

ഉളിയിൽ പാലത്തിനു സമീപം പിക്കപ്പ് വാഹനവും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു

ഉളിയിൽ പാലത്തിനു സമീപം പിക്കപ്പ് വാഹനവും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു 



ഇരിട്ടി: ഉളിയിൽ പാലത്തിനു സമീപം പിക്കപ്പ് വാഹനവും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു .ചക്കരക്കൽ സ്വദേശി യൂനുസ് (38) ആണ് മരിച്ചത്. ബസ്സിലെ രണ്ടു യാത്രക്കാർക്കും പരിക്കേറ്റു. കഴിഞ്ഞ അർദ്ധരാത്രി 12മണിയോടെ ആയിരുന്നു അപകടം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസ് പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. തകർന്ന പിക്കപ്പിനുള്ളിൽ നിന്നും നാട്ടുകാരും മറ്റും ചേർന്ന് യൂനുസിനെ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു . ബസ്സിന്റെ അമിതവേഗതയാണ് അപകടകാരണം എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

.

Post a Comment

أحدث أقدم
Join Our Whats App Group