Join News @ Iritty Whats App Group

സൗദിയിൽ പ്രവാസികൾക്ക് വമ്പൻ തിരിച്ചടി; ചില തൊഴിലുകളിൽ സ്വദേശിവത്കരണം 60 ശതമാനമായി ഉയർത്തി

സൗദിയിൽ പ്രവാസികൾക്ക് വമ്പൻ തിരിച്ചടി; ചില തൊഴിലുകളിൽ സ്വദേശിവത്കരണം 60 ശതമാനമായി ഉയർത്തി


റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സെയിൽസ്, മാർക്കറ്റിങ് തസ്തികകളിൽ സ്വദേശിവത്കരണം (നിതാഖാത്) 60 ശതമാനമായി ഉയർത്തി. ഞായറാഴ്ച (ഏപ്രിൽ 19) മുതൽ പ്രാബല്യത്തിൽ വന്നു. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച ഈ പുതിയ പരിഷ്കാരങ്ങൾ രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടിയാണ്.

മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ ഇനി മുതൽ 60 ശതമാനവും സ്വദേശി ജീവനക്കാരായിരിക്കണം. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുന്നത്. ഈ തസ്തികകളിൽ സ്വദേശി ജീവനക്കാരെ നിതാഖാത് പരിധിയിൽ ഉൾപ്പെടുത്തണമെങ്കിൽ അവർക്ക് കുറഞ്ഞത് 5,500 സൗദി റിയാൽ ശമ്പളം നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

തസ്തികകൾ

1. മാർക്കറ്റിങ് വിഭാഗം: മാർക്കറ്റിങ് മാനേജർ, അഡ്വർടൈസിങ് ഏജൻറ്, ഗ്രാഫിക് ഡിസൈനർ, പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ്, ഫോട്ടോഗ്രാഫർ തുടങ്ങി 10 തസ്തികകൾ.
2. സെയിൽസ് വിഭാഗം: സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് പ്രതിനിധി, ഹോൾസെയിൽ സെയിൽസ് പ്രതിനിധി, ഐടി ആൻഡ് കമ്യൂണിക്കേഷൻ ഡിവൈസ് സെയിൽസ് സ്പെഷ്യലിസ്റ്റ്, കൊമേഴ്‌സ്യൽ സ്പെഷ്യലിസ്റ്റ്, കമ്മോഡിറ്റി ബ്രോക്കർ എന്നിവയുൾപ്പെടെയുള്ള തസ്തികകൾ.

Post a Comment

أحدث أقدم
Join Our Whats App Group