Join News @ Iritty Whats App Group

കേരളം വിധിയെഴുതിയപ്പോള്‍ തകര്‍ന്നത് മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള റെക്കോര്‍ഡ്; 1987-ന് ശേഷമുള്ള കനത്ത പോളിംഗില്‍ ചങ്കിടിച്ച്‌ മുന്നണികള്‍

കേരളം വിധിയെഴുതിയപ്പോള്‍ തകര്‍ന്നത് മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള റെക്കോര്‍ഡ്; 1987-ന് ശേഷമുള്ള കനത്ത പോളിംഗില്‍ ചങ്കിടിച്ച്‌ മുന്നണികള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് 78.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതോടെ പ്രബല മുന്നണികള്‍ വൻ പ്രതീക്ഷയിലാണ്. 1987-ന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയർന്ന പോളിങ് ശതമാനം നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്നത്.

മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുക. കോഴിക്കോടും പാലക്കാടുമാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്.
എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍, ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചതായും ചുരുങ്ങിയത് 80 സീറ്റുകള്‍ നേടുമെന്നും യു.ഡി.എഫ് ക്യാമ്പ് ഉറപ്പിച്ചു പറയുന്നു. അനുകൂല തരംഗമെങ്കില്‍ ഈ എണ്ണം 100 കടക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഇത്തവണ മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ.

കടുത്ത മത്സരം നടന്ന മലബാറിലെ പല മണ്ഡലങ്ങളിലും ഇക്കുറി കനത്ത പോളിംഗ് ആണ് നടന്നത്. വടക്കുള്ള പല ജില്ലകളിലെയും പോളിംഗ് സംസ്ഥാന ശരാശരിക്കും മുകളിലാണ്. എസ് ഐ ആറിന് ശേഷമുള്ള ആദ്യബല പരീക്ഷണം മലബാറില്‍ ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലും കണക്ക് കൂട്ടലിലുമാണ് മുന്നണികള്‍.

ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം ഇങ്ങനെ

കോഴിക്കോട് -81.36 %.

പാലക്കാട് -80.56,

എറണാകുളം -79.89,

മലപ്പുറം - 79.82,

കാസർകോട് -79.11,

വയനാട് - 78.81,

കണ്ണൂർ - 78.60,

ആലപ്പുഴ - 77.39,

ഇടുക്കി - 77.15,

തൃശ്ശൂർ -77.11,

തിരുവനന്തപുരം - 77.04,

കൊല്ലം - 76.29,

കോട്ടയം - 74.77,

പത്തനംതിട്ട - 70.76

Post a Comment

أحدث أقدم
Join Our Whats App Group