അമ്മയുടെ സുഹൃത്ത് 15 കാരി പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചു, ഒത്താശ ചെയ്തുകൊടുത്തത് പെണ്‍കുട്ടിയുടെ അമ്മ!! അമ്മയുടെ സാന്നിദ്ധ്യത്തിലും ക്രൂരമായ ലൈംഗിക പീഡനം, വിവരം പുറംലോകമറിഞ്ഞത് പീഡനം സഹിക്കവയ്യാതെ വഴക്കിട്ട് പിതാവിന്റെ വീട്ടിലേക്ക് പോയതോടെ.52 കാരൻ അറസ്റ്റില്‍, ഒളിവില്‍ പോയ അമ്മയ്ക്കായി തിരച്ചില്‍
കിളിമാനൂർ: പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് പിടിയില്‍. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു.
സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് കിളിമാനൂർ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ മുതല്‍ 2026 മാർച്ച് വരെയുള്ള കാലയളവില്‍ പലപ്പോഴായി ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ അമ്മ ഒളിവില്‍ പോയിരിക്കുകയാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഭർത്താവുമായി അകന്നു കഴിയുന്ന മാതാവ് രണ്ട് പെണ്‍മക്കളുമായി വാടകവീട്ടിലായിരുന്നു താമസം. ഈ പരിചയം മുതലെടുത്ത് വീട്ടിലെത്തിയിരുന്ന ബിജു, മാതാവിൻറെ സാന്നിധ്യത്തില്‍ തന്നെ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. വീടിന് പുറമെ വർക്കല ബീച്ചില്‍ കൊണ്ടുപോയും പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതായി മൊഴിയുണ്ട്.
ഇതിനിടെ പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി മാതാവുമായി വഴക്കിടുകയും പിണങ്ങി അച്ഛന്റെ വീട്ടിലേക്ക് പോവുകയുമായിരുന്നു. തുടർന്ന് മാതാവിനടുത്തേക്ക് പോകാൻ കൂട്ടാക്കാതായതോടെ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പിതാവാണ് മകളെ പുനരധിവാസ കേന്ദ്രമായ 'സ്നേഹിത'യില്‍ കുട്ടിയെ എത്തിച്ചത്.
അധികൃതർ വിവരം കൈമാറിയതിനെ തുടർന്ന് കിളിമാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതി ബിജുവിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മയെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
إرسال تعليق