Join News @ Iritty Whats App Group

പാ​മ്പു​ക​ടി: ‘ക​നി​വ് 108’ല്‍ ​വി​ളി​ച്ചാ​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ​യും വി​ദ​ഗ്ധ ചി​കി​ത്സ​യും

പാ​മ്പു​ക​ടി: ‘ക​നി​വ് 108’ല്‍ ​വി​ളി​ച്ചാ​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ​യും വി​ദ​ഗ്ധ ചി​കി​ത്സ​യും


തി​രു​വ​ന​ന്ത​പു​രം: പാ​മ്പു​ക​ടി​യേ​റ്റാ​ല്‍ ക​നി​വ് 108 ആം​ബു​ല​ന്‍​സ് വ​ഴി ആ​ന്‍റി സ്‌​നേ​ക്ക് വെ​നം ഉ​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ കൃ​ത്യ​മാ​യി എ​ത്തി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ക​നി​വ് 108 ആം​ബു​ല​ന്‍​സി​ലു​ള്ള പ​രി​ച​യ സ​മ്പ​ന്ന​രാ​യ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ്യ​ന്‍ വ​ഴി പ്ര​ഥ​മ ശു​ശ്രൂ​ഷ​യും നി​രീ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കാ​നാ​കും.

പാ​മ്പു​ക​ടി​യേ​റ്റാ​ല്‍ സ​മ​യോ​ചി​ത​മാ​യ പ്ര​ഥ​മ ശു​ശ്രൂ​ഷ​യും വി​ദ​ഗ്ധ ചി​കി​ത്സ​യും ന​ല്‍​കി​യാ​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യും. അ​തി​നാ​ല്‍ ആ​ന്‍റി​വെ​നം ല​ഭ്യ​മ​ല്ലാ​ത്ത ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​യി സ​മ​യം ക​ള​യ​രു​ത്. നി​ല​വി​ല്‍ 146 ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ന്‍റി​വെ​നം ല​ഭ്യ​മാ​ണ്.

ചി​ല സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക് ത​ലം മു​ത​ലു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും പാ​മ്പു​ക​ടി ചി​കി​ത്സ​യ്ക്കു​ള്ള ആ​ന്‍റി സ്നേ​ക്ക് വെ​നം ല​ഭ്യ​മാ​ണ്. അ​വി​ടെ ആ​ന്‍റി വെ​നം സ്റ്റോ​ക്കു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്കി​യാ​യി​രി​ക്കും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക. മാ​ത്ര​മ​ല്ല പാ​മ്പു​ക​ടി​യേ​റ്റ് വ​രു​ന്ന വി​വ​രം ആ​ശു​പ​ത്രി​യെ​യും അ​റി​യി​ക്കാ​നാ​കും. ആ​വ​ശ്യ​മാ​യ​വ​ര്‍ 108 എ​ന്ന ന​മ്പ​രി​ല്‍ വി​ളി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​ക​ളു​ടെ യോ​ഗം കൂ​ടി സം​സ്ഥാ​ന​ത്തെ സ്ഥി​തി വി​ല​യി​രു​ത്തി. പാ​മ്പു​ക​ടി​യേ​റ്റ് വ​രു​ന്ന​വ​ര്‍​ക്ക് മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ വ​കു​പ്പ് ആ​ന്‍റി സ്‌​നേ​ക്ക് വെ​നം ല​ഭ്യ​മാ​യ ആ​ശു​പ​ത്രി​ക​ളു​ടെ ലി​സ്റ്റ് ക​നി​വ് 108 ടീ​മി​ന് ന​ല്‍​കി​യി​ട്ടു​ണ്ട്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളും ലാ​ബ് പ​രി​ശോ​ധ​ന​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മാ​ണ് ആ​ന്‍റി സ്‌​നേ​ക്ക് വെ​നം ന​ല്‍​കു​ന്ന​ത്. എ​ല്ലാ ആ​ശു​പ​ത്രി​ക​ളും പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

വാ​ഹ​നം വ​രു​ന്ന​തു​വ​രെ പാ​മ്പു​ക​ടി​യേ​റ്റ​യാ​ള്‍ 108 ടീ​മി​ന്‍റെ ഉ​പ​ദേ​ശ​മ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ക. പാ​മ്പു​ക​ടി​യേ​റ്റ​യാ​ളെ ശാ​ന്ത​നാ​ക്കു​ക. ഭീ​തി ഉ​ണ്ടാ​ക്കി​യാ​ല്‍ ര​ക്ത​ത്തി​ലൂ​ടെ വി​ഷം പെ​ട്ടെ​ന്ന് പ​ട​രും. അ​നാ​വ​ശ്യ ച​ല​നം ഒ​ഴി​വാ​ക്കു​ക. ക​ടി​യേ​റ്റ ഭാ​ഗം അ​ന​ക്കാ​തി​രി​ക്കു​ക. പ്ര​ത്യേ​കി​ച്ചും ക​ടി​യേ​റ്റ വ്യ​ക്തി​യെ ഓ​ടാ​നോ ന​ട​ക്കാ​നോ അ​നു​വ​ദി​ക്കാ​തെ എ​ടു​ത്തോ, സ്ട്ര​ച്ച​റി​ല്‍ കി​ട​ത്തി​യോ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക. മു​റി​വ് ഒ​രി​ക്ക​ലും അ​മി​ത​മാ​യി മു​റു​ക്കി​ക്കെ​ട്ട​രു​ത്. എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് പ്ര​ധാ​നം.

Post a Comment

أحدث أقدم
Join Our Whats App Group