പ്രിയദര്‍ശിനി 'പണി' തന്നു, കൂലിയുമില്ല യാത്രക്കാരുമില്ല:കണ്ണൂരിൽ സര്‍വീസ് അവസാനിപ്പിച്ച് 50 സ്വകാര്യ ബസുകള്‍
കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജില്ലയില്‍ 50 ബസുകള്‍ സർവീസ് അവസാനിപ്പിച്ചതായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ.
കെ.എസ്.ആർ.ടി.സിയിലെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര മൂലം സ്വകാര്യ ബസുടമകളെ കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടെന്ന് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് ആരോപിച്ചു. സർവീസ് അവസാനിപ്പിച്ച ബസുകള്‍ ആർ.ടി.ഒയില്‍ ജി-ഫോം സമർപ്പിച്ചു.
വർദ്ധിച്ചുവരുന്ന ഡീസല്‍ വില,തൊഴിലാളികളുടെ കൂലി, യാത്രക്കാരുടെ കുറവ് തുടങ്ങിയ പ്രതിസന്ധികളാണ് നാട്ടിലെ മിക്ക ബസുടമകളും പ്രതിസന്ധിയിലേക്ക് വീഴാൻ കാരണം.
ഇന്ധന ചിലവിനായി സ്വകാര്യ ബസുടമകള്‍ ദിവസവും നീക്കിവെക്കുന്നത് 8000 രൂപയോളമാണ്. എഴുപതു മുതല്‍ 80 ലിറ്ററോളം ഇന്ധനമാണ് ബസുകള്‍ക്ക് വേണ്ടത്.
إرسال تعليق