Join News @ Iritty Whats App Group

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കായി വിശ്രമിക്കാൻ "കനിവിടം"

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കായി വിശ്രമിക്കാൻ "കനിവിടം"


ണ്ണൂർ :പരിയാരത്തെഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവർക്കായി ഒരുക്കിയ പ്രത്യേക വിശ്രമ കേന്ദ്രമായ "കനിവിടം"എം വിജിൻ എം എല്‍ എ ഉദ്ഘാടനം ചെയ്തു.മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ.സൈറു ഫിലിപ്പ് അധ്യക്ഷയായി.സംസ്ഥാനത്ത് ഇതാദ്യമായാണ് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച്‌ ചികിത്സ തേടിയെത്തുന്നവർക്കായി ആകർഷകവും പ്രകൃതിദത്തവും ശാന്തസുന്ദരവുമായ ഒരിടം രൂപപ്പെടുത്തുന്നത്. എം എല്‍ എയുടെ ആസ്തി വികസനഫണ്ട് 30 ലക്ഷം രൂപ ഉപയോഗിച്ചാണ് 'കനിവിടം' രൂപപ്പെടുത്തിയത്.

പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ ആശിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹനൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം എം.പി മധു, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ കോമളവല്ലി, ഔഷധി ഡയറക്ടർ ബോർഡ് അംഗം കെ പത്മനാഭൻ, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ..കെ സുദീപ്, മെഡിക്കല്‍ കോളജ് വൈസ് പ്രിൻസിപ്പല്‍ ഡോ. കെ.പി ഷീബാ ദാമോദർ, ആർക്കിടക്റ്റ് പ്രവീണ്‍ ചന്ദ്ര, ഗവ ഡെന്റല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ പി സജി, ഡോ. ജ്യോതി, മെഡിക്കല്‍ കോളേജ് ആർഎംഒ ഡോ. എസ് എം സരിൻ, കടന്നപ്പള്ളി പാണപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദാമോദരൻ, എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group