Join News @ Iritty Whats App Group

കണ്ണൂര്‍ കോര്‍പറേഷൻ മേയര്‍ ഇന്ദിരയ്ക്കെതിരെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ കൈയ്യേറ്റം: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍ കോര്‍പറേഷൻ മേയര്‍ ഇന്ദിരയ്ക്കെതിരെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ കൈയ്യേറ്റം: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിരയെ എല്‍.ഡി.എഫ് നടത്തിയ കോർപറേഷൻഉപരോധത്തിനിടെ കൈയ്യേറം ചെയ്തതായി പരാതി ഇന്ന് രാവിലെ 9.45 നാണ് സംഭവം.


ഇന്ന് രാവിലെ ഒൻപതു മണി മുതല്‍ എല്‍.ഡി.എഫ് പ്രവർത്തകർ ഉപരോധ സമരത്തിൻ്റെ ഭാഗമായി കോർപറേഷൻ കാര്യാലയത്തിൻ്റെ മുൻപില്‍ ഉപരോധിച്ചിരുന്നു. ഇതിനിടെ കാര്യാലയത്തിലേക്ക് കടക്കാൻ ശ്രമിച്ച മേയറെയും കൗണ്‍സിലർമാരെയും തടയുകയായിരുന്നു.

ഇതിനിടെയാണ് ഉന്തുംതള്ളലില്‍ മേയർക്ക് പരുക്കേറ്റത്. ഇതു വകവയ്ക്കാതെ മേയറുടെ അദ്ധ്യക്ഷതയില്‍ കൗണ്‍സില്‍ യോഗം ചേർന്നിരുന്നുവെങ്കിലും ഇതിനിടെ ക്ഷീണം നേരിട്ട മേയറെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും മേയറെ ഉപരോധിച്ചതില്‍ പ്രതിഷേധിച്ചു റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടി.ഒമോഹനൻ, റിജില്‍ മാക്കുറ്റി, ശ്രീജ മഠത്തില്‍ തുടങ്ങിയവർ നേതൃത്വം നല്‍കി. എന്നാല്‍ മേയർക്ക് കാര്യാലയത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കമ്പി തട്ടി പരുക്കേറ്റതാണെന്ന് എല്‍.ഡി.എഫ് കണ്ണൂർ മണ്ഡലം കണ്‍വീനർ എൻ ചന്ദ്രൻ പ്രതികരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group