മട്ടന്നൂരിൽ ഇരുചക്രവാഹനത്തിന് ബസ്സിടിച്ച് അധ്യാപിക മരണപ്പെട്ടു
മട്ടന്നൂർ തലശ്ശേരി റോഡിൽ ഇരുചക്രവാഹനത്തിന് ബസ്സിടിച്ച് അധ്യാപിക മരണപ്പെട്ടു; ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.
മട്ടന്നൂർ ശ്രീശങ്കരവിദ്യാ പീഠം സീനിയർ സെക്കന്ററി സ്കൂൾ അധ്യാപിക മുണ്ടേറപ്പൊയിലിലെ ലക്ഷ്മി നിവാസിൽ കെ. റീഷ് (36) ആണ് മരണപ്പെട്ടത്. പരിക്കേറ്റ ഭർത്താവ് സുധീഷ് കുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു കാലത്ത് 9.16 നാണ് സംഭവം. മാസങ്ങൾക്ക് മുമ്പാണ് ശ്രീശങ്കരവിദ്യാ പീഠത്തിൽ റീഷ് ജോലിയിൽ പ്രവേശിച്ചത്.
إرسال تعليق