ദേ പിന്നേം ! ഉച്ചക്ക് വീണ്ടും കൂപ്പുകുത്തി സ്വർണ വില; 16 ദിവസത്തിനിടെ ഇടിഞ്ഞത് 11,480 രൂപ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഉച്ചയോടെ സ്വർണ വില വീണ്ടും കുറയുകയായിരുന്നു. ഇപ്പോൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ഗ്രാം സ്വർണത്തിന് 160 രൂപ കുറഞ്ഞ് 14,430 രൂപയായി.
ഒരു പവൻ സ്വർണത്തിന് 1,15,440 രൂപക്കാണ് ഉച്ചക്ക് ശേഷം വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,16,720 രൂപയായിരുന്നു വില. മണിക്കൂറുകൾക്കുള്ളിൽ 1280 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നു. കണക്കുകളെടുത്താൽ മാർച്ച് 1ൽ ആരംഭിച്ച സ്വർണ വിലയിൽ നിന്ന് 11,480 രൂപയാണ് രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില താഴേക്ക് വരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ഈ പ്രവണത തുടരുമോ എന്നാണ് നിക്ഷേപകരും ഉപഭോക്താക്കളും ഉറ്റുനോക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ നിരക്കുകൾ പുറത്തുവിട്ടത്.
إرسال تعليق