Join News @ Iritty Whats App Group

നോ​മ്പു​കാ​ല ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം; അ​ഗ​തി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി വൈ​എം​സി​എ​യു​ടെ കൈ​ത്താ​ങ്ങ്

നോ​മ്പു​കാ​ല ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം; അ​ഗ​തി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി വൈ​എം​സി​എ​യു​ടെ കൈ​ത്താ​ങ്ങ്


ക​രു​വ​ഞ്ചാ​ൽ: നോ​മ്പു​കാ​ല ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​നാ​ഥ​രും ആ​ലം​ബ ര​ഹി​ത​രു​മാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങേ​കി വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ. വി​വി​ധ യൂ​ണി​റ്റു​ക​ൾ മു​ഖേ​ന സ​മാ​ഹ​രി​ച്ച ര​ണ്ട​ര ട​ണ്ണി​ലേ​റെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ജി​ല്ല​യി​ലെ വി​വി​ധ അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കും നാ​ൽ​പ​തി​ല​ധി​കം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്തു.

വെ​മ്പു​വ തെ​രേ​സാ ഭ​വ​ൻ, പൂ​പ്പ​റ​മ്പ് മ​രി​യ ഭ​വ​ൻ, ചെ​മ്പേ​രി ക​രു​ണാ​ല​യം, ചാ​ണോ​ക്കു​ണ്ട് കാ​രു​ണ്യ​ഭ​വ​ൻ, ആ​ശാ​ൻ​ക​വ​ല തി​രു​ര​ക്താ​ശ്ര​മം, വി​ള​മ​ന പ്രൊ​വി​ഡ​ൻ​സ് ഹോം, ​പു​ളി​ങ്ങോം സ്നേ​ഹ​ഗി​രി, ത​ല​വി​ൽ ഗു​ഡ് സ​മ​രി​റ്റ​ൻ, ചെ​മ്പ​ന്തൊ​ട്ടി ഗു​രു​കു​ലം, ചെ​ങ്ങ​ളാ​യി സ​മ​രി​റ്റ​ൻ എ​ന്നി​വ​യാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും കൈ​മാ​റി​യ അ​ഗ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ.

വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ്‌ റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ൺ ചേ​രി​യ്ക്ക​ത്ത​ട​ത്തി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി ജോ​സ​ഫ്, വൈ​എം​സി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​എം. തോ​മ​സ്, പി.​എ. ബേ​ബി, വൈ​എം​സി​എ ക​രു​വ​ഞ്ചാ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പോ​ൾ ജോ​ർ​ജ്, വൈ​എം​സി​എ പ​യ്യാ​വൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ ക​ന്നു​കെ​ട്ടി​യി​ൽ, റീ​ജ​ണ​ൽ ബോ​ർ​ഡ് അം​ഗം മാ​ത്യു തു​ടി​യ​ൻ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രു​വ​ഞ്ചാ​ൽ വൈ​എം​സി​എ ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ല​ക്കോ​ട്, ക​രു​വ​ഞ്ചാ​ൽ, പ​യ്യാ​വൂ​ർ എ​ന്നി​വ​യ​ട​ക്കം വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group