Join News @ Iritty Whats App Group

യു.എസിന് മുന്നറിയിപ്പുമായി ഇറാൻ 'രക്ഷപ്പെടാൻ അധിക സമയമില്ല'

യു.എസിന് മുന്നറിയിപ്പുമായി ഇറാൻ 'രക്ഷപ്പെടാൻ അധിക സമയമില്ല'


ടെഹ്റാൻ: യു.എസിന് മുന്നറിയിപ്പുമായി ഇറാൻ. യു.എസിന് നിലവിലുള്ള അപകടത്തില്‍ നിന്ന് രക്ഷപ്പെടാൻ ഇനി അധിക സമയമില്ലെന്ന് ഇറാൻ സൈനിക ഉപദേഷ്ടാവും ഐ.ആർ.ജി.സിയുടെ മുൻ കമ്മാൻഡറുമായ മുഹ്സിൻ റെസായി.


ട്രംപ് ഭീഷണിപ്പെടുത്തിയതു പോലെ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയാല്‍ അമേരിക്കയുടെ ശക്തി ഇല്ലാതാക്കുമെന്നും അറേബ്യൻ ഗള്‍ഫ് വഴിയുള്ള യു.എസ് കപ്പലുകള്‍ മുക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.സ്റ്റേറ്റ് ടെലിവിഷന് ഇന്നലെ നല്‍കിയ അഭിമുഖത്തിലാണിത്.

'ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമേല്‍ ആക്രമണം അഴിച്ചുവിട്ടാല്‍, ഞങ്ങളുടെ പ്രതികരണം കണ്ണിനു പകരം കണ്ണ് എന്ന രീതിയില്‍ ആയിരിക്കില്ല. കണ്ണിനു പകരം തല എന്ന രീതിയിലായിരിക്കും. നിങ്ങളെ ഞങ്ങള്‍ ക്ഷയിപ്പിക്കുകയും കപ്പലുകള്‍ മുക്കിക്കളയുകയും ചെയ്യും മുഹ്സിൻ റെസായി" - പറഞ്ഞു.

ഗ്രേറ്റർ ഇസ്രയേല്‍ എന്ന സ്വപ്നം മുമ്പില്‍ കണ്ട് ട്രംപ്ഭരണകൂടത്തെ ഇസ്രായേല്‍ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു. എന്നാല്‍ ഇപ്പോള്‍ യു.എസ് കമ്മാൻഡർമാർക്കും ഇസ്രയേലിനുമിടയില്‍ ട്രംപ് ആശയക്കുഴപ്പത്തിലാണെന്നും മുഹ്സിൻ റെസായി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group