Join News @ Iritty Whats App Group

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രില്ലില്ല; മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വി.ഡി. സതീശൻ

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രില്ലില്ല; മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വി.ഡി. സതീശൻ


മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വി.ഡി. സതീശൻ. നേരിട്ടുള്ള സംവാദത്തിനു മുഖ്യമന്ത്രി തയാറാകുമെന്നാണ് കരുതിയതെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രിൽ ഇല്ലെന്നും പറവൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.ഡി. സതീശൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

‘മുഖ്യമന്ത്രി ആവർത്തിച്ചു കള്ളം പറയുകയാണ്. ഇത്രയധികം കള്ളം പറഞ്ഞിട്ടുള്ള ഭരണാധികാരി കേരളത്തിൽ ഉണ്ടായിട്ടില്ല. എല്ലാവർഗീയ കക്ഷികളുമായും കൂട്ടുകെട്ടുണ്ടാക്കുകയാണ് മുഖ്യമന്ത്രി. വയനാടിൽ പിരിച്ച പണത്തിന്‍റെ കണക്ക് കോൺഗ്രസ് പുറത്തുവിടും. കണക്കുനൽകേണ്ടത് മുഖ്യമന്ത്രിക്കല്ലെന്നും പണം തന്നവരെ കണക്ക് ബോധിപ്പിക്കും. വയനാട്ടിലെ വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും’ എന്നും വി.ഡി. സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറുകയിരുന്നു. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും ഇന്ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group