Join News @ Iritty Whats App Group

കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ കേരളത്തിൽ ബിജെപി ഒരൊറ്റ സീറ്റിലും ജയിക്കില്ല; കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫിന് ഉണ്ടാകും : എം.വി. ഗോവിന്ദൻ

കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ കേരളത്തിൽ ബിജെപി ഒരൊറ്റ സീറ്റിലും ജയിക്കില്ല; കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫിന് ഉണ്ടാകും : എം.വി. ഗോവിന്ദൻ


കോൺഗ്രസിന്റെ സഹായമില്ലാതെ കേരളത്തിൽ ബിജെപിയ്ക്ക് ഒരൊറ്റ സീറ്റിലും വിജയിക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ഇത്തവണ കേരളത്തിൽ ബിജെപി ഏതെങ്കിലും സീറ്റിൽ വിജയിക്കുമോ എന്ന ചോദ്യത്തിന് കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ അവർ ഒരു സീറ്റിലും ജയിക്കില്ലെന്നത് ഗ്യാരണ്ടിയാണ് എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിൽ നിലവിൽ കാണുന്ന ചിത്രമല്ല യഥാർഥത്തിൽ ഉള്ളത്. പലയിടങ്ങളിലും അടിയൊഴുക്കുണ്ട്. കോൺഗ്രസ് ഏത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നത് എന്നത് നിർണായകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫിന് ഉണ്ടാകുമെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.

മന്ത്രി ശിവൻകുട്ടി എസ്.ഡി.പി.ഐ നേതാക്കളുമായി സംസാരിച്ചു എന്ന വാർത്തകളെ എം.വി. ഗോവിന്ദൻ തള്ളി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമല്ലാത്ത ആരുമായും സി.പി.എം രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വസ്തുതാപരമായ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമാണ് പ്രാധാന്യമെന്നും വെറും സൂചനകൾക്ക് മറുപടി പറയാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group