Join News @ Iritty Whats App Group

തവന്നൂരിന്‍റെ മണ്ണിലേക്ക് സന്ദീപ് വാര്യർക്ക് സ്വാഗതം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ഫ്ലക്സ്

തവന്നൂരിന്‍റെ മണ്ണിലേക്ക് സന്ദീപ് വാര്യർക്ക് സ്വാഗതം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ഫ്ലക്സ്


മലപ്പുറം: തവനൂരിൽ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കായി ഫ്ലക്സ്. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് ഫ്ലക്സ് സ്ഥാപിച്ചത്. തവനൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് മുൻപേയാണ് ഫ്ളക്സ് വച്ചത്. 'സന്ദീപ് വാര്യർക്ക് സ്വാഗതം' എന്നാണ് ഫ്ലക്സിലുള്ളത്. തവനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീൽ ആയിരിക്കും എന്നത് ഏകദേശം ഉറപ്പാണ്. ജലീലിനെ നേരിടാൻ യുഡിഎഫ് ആരെ ഇറക്കും എന്നാണ് അറിയാനുള്ളത്. നിലവിലെ ഡിസിസി പ്രസിഡന്‍റ് വി എസ് ജോയ്, സന്ദീപ് വാര്യർ എന്നിവരാണ് കോണ്‍ഗ്രസിന്‍റെ പരിഗണനയിൽ ഉള്ളത്. ഇവരിൽ ആര് എന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ തീരുമാനമാകും മുൻപാണ് മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

Post a Comment

أحدث أقدم
Join Our Whats App Group