കൊയിലി ആശുപത്രി മാനേജ്മെൻ്റും കരാര്‍ പത്രികയില്‍ ഒപ്പിട്ടു : കണ്ണൂരിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു
കണ്ണൂർ: കണ്ണൂരിലെ ആറ് ആശുപത്രികളില്‍ നടത്തിയ നഴ്‌സുമാരുടെ സമരം സമ്പൂർണവിജയം. ആറാമത്തെ ആശുപത്രിയായ കണ്ണൂർ കൊയിലി ആശുപത്രി മാനേജ്മെൻ്റും കരാറില്‍ ഒപ്പിട്ടതോടെയാണ് സമരം ഒത്തുതീർന്നത്.ഇതോടെ ശമ്പള വർദ്ധന അടക്കം ഉന്നയിച്ച് രണ്ട് മാസമായി തുടരുന്ന ഐതിഹാസികമായസമരമാണ് അവസാനിപ്പിച്ചത് .
സമരം നടന്ന മറ്റ് അഞ്ച് ആശുപത്രികള്‍ കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പിട്ടിരുന്നു .ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സമരം നടന്നത്. സമരം ഒത്തുതീർപ്പാക്കത്ത തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, പ്രവർത്തകർ കൊയിലി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
إرسال تعليق