Join News @ Iritty Whats App Group

ബി​എ​സ്എ​ൻ​എ​ൽ, ട്രാ​യ് എ​ന്നി​വ​യു​ടെ പേ​രി​ൽ രാ​ജ്യ​വ്യാ​പ​ക കെ​വൈ​സി ത​ട്ടി​പ്പ് ; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

ബി​എ​സ്എ​ൻ​എ​ൽ, ട്രാ​യ് എ​ന്നി​വ​യു​ടെ പേ​രി​ൽ രാ​ജ്യ​വ്യാ​പ​ക കെ​വൈ​സി ത​ട്ടി​പ്പ് ; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ


പ​ര​വൂ​ർ: ബി​എ​സ്എ​ൻ​എ​ൽ, ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ ( ട്രാ​യ്) എ​ന്നി​വ​യു​ടെ പേ​രി​ൽ മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന പു​തി​യ സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കെ​വൈ​സി പു​തു​ക്കി​യി​ല്ലെ​ങ്കി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സിം ​കാ​ർ​ഡ് ബ്ലോ​ക്ക് ചെ​യ്യു​മെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന നോ​ട്ടീ​സു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ വീ​ഴ​രു​തെ​ന്നും ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ഷ​ണി​ക​ളി​ലൂ​ടെ പ​ണം ത​ട്ടാ​നാ​ണ് സം​ഘം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ലെ​റ്റ​ർ പാ​ഡി​ൽ വ​രു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ കെ​വൈ​സി വെ​രി​ഫി​ക്കേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വി​നെ ഉ​ട​ൻ ബ​ന്ധ​പ്പെ​ടാ​നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. “പ്രി​യ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​വേ, നി​ങ്ങ​ളു​ടെ സിം ​കെ​വൈ​സി ട്രാ​യ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സിം ​കാ​ർ​ഡ് ബ്ലോ​ക്ക് ചെ​യ്യ​പ്പെ​ടും.

ഉ​ട​ൻ വി​ളി​ക്കു​ക” എ​ന്നാ​ണ് സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. എ​ന്നാ​ൽ ഇ​ത്ത​രം നോ​ട്ടീ​സു​ക​ൾ ബി​എ​സ്എ​ൻ​എ​ൽ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സ് അ​യ​ക്കാ​റി​ല്ലെ​ന്നും ബാ​ങ്ക് വി​വ​ര​ങ്ങ​ളോ മ​റ്റ് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ആ​രു​മാ​യും പ​ങ്കു​വ​യ്ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.അ​തി​നി​ടെ, രാ​ജ്യ​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2021-ൽ 52,974 ​കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത സ്ഥാ​ന​ത്ത് 2023-ൽ ​ഇ​ത് 86,420 ആ​യി ഉ​യ​ർ​ന്നു. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സൈ​ബ​ർ ഫോ​റ​ൻ​സി​ക് പ​രി​ശീ​ല​ന ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 116.5 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 33 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത്ത​രം ലാ​ബു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Post a Comment

أحدث أقدم
Join Our Whats App Group