കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സഹോദരന്‍ ബിജെപിയില്‍ അംഗത്വമെടുത്തു
ഷാജി വി ജോസഫിനെ കെ കെ വിനോദ് കുമാറും സദാനന്ദ് ഷട്ട് തനവാഡെയും ചേര്‍ന്ന് സ്വീകരിക്കുന്നു
കോണ്‍ഗ്രസില്‍ 'വിസ്മയം' തുടരുന്നു. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ അംഗത്വമെടുത്തു. പുതിയ തെരുവില്‍ നടത്തിയ എന്‍ഡിഎ റോഡ് ഷോയില്‍ വെച്ചാണ് അംഗത്വം സ്വീകരിച്ചത്. അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ കെ വിനോദ് കുമാറും ഗോവയിലെ എംപി സദാനന്ദ് ഷട്ട് തനവാഡെയും കൂടി സ്വീകരിച്ചു.
ആഴ്ചകള്‍ക്ക് മുന്‍പ് ബിജെപി മമ്പറത്ത് നടത്തിയ അദാലത്തില്‍ ഷാജി പങ്കെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത പരിപാടിയിലാണ് ഷാജി ജോസഫ് ഗ്യാസ് ഏജന്‍സി ലൈസന്‍സുമായി ബന്ധപ്പെട്ട നിവേദനവുമായി എത്തിയത്. ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നാണ് ഷാജി അന്ന് പ്രതികരിച്ചത്
إرسال تعليق