പശ്ചിമേഷ്യൻ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്രായേലിനും ഇറാൻ്റെ മുന്നറിയിപ്പ്; 'ആക്രമണം തുടര്‍ന്നാല്‍ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ലക്ഷ്യമിടും'
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷത്തില്‍ ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ രാജ്യത്തെ ഊർജ്ജ നിലയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം തുടരുകയാണെങ്കില്‍, പശ്ചിമേഷ്യൻ മേഖലയിലെ മറ്റ് രാജ്യങ്ങളിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.
ഇറാൻ സൈന്യമാണ് മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ പശ്ചിമേഷ്യൻ മേഖലയില്‍ സംഘർഷങ്ങള്‍ തുടരുന്നത് ആഗോള വിപണിയില്‍ ഇന്ധനവില കുത്തനെ ഉയരാൻ കാരണമാകുമെന്ന സൂചനയും ഇറാൻ നല്‍കുന്നുണ്ട്.
ഇറാന്റെ സെൻട്രല്‍ മിലിട്ടറി കമാൻഡ് വക്താവ് ഇബ്രാഹിം സോള്‍ഫഗാരി സ്റ്റേറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇറാനിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ നടപടി ഇറാനും മേഖലയില്‍ നടത്തും. ക്രൂഡ് ഓയില്‍ ബാരലിന് 200 ഡോളറിലധികമായി വർധിക്കുന്നത് സഹിക്കാൻ കഴിയുമെങ്കില്‍ മാത്രം നിങ്ങള്‍ ഈ കളി തുടരുക എന്നാണ് ഇബ്രാഹിം സോള്‍ഫഗാരി പറഞ്ഞത്.
അതേസമയം ഇറാൻ പ്രകോപനമില്ലാതെ ആക്രമിക്കുകയാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ആവർത്തിക്കുന്നു. തങ്ങളുടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് 1,400-ലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇറാൻ വിക്ഷേപിച്ചതായി യുഎഇ കുറ്റപ്പെടുത്തി. ഇപ്പോഴും സ്വയം പ്രതിരോധത്തിലൂന്നിയാണ് തങ്ങള്‍ നില്‍ക്കുന്നതെന്നും യുഎഇ ഓർമപ്പെടുത്തി.
إرسال تعليق