ചതിയില്‍ വീഴല്ലേ… എന്ബിടിവി എന്ന പേരില്‍ വ്യാജ മൊബൈല്‍ ആപ്പ്; ജാഗ്രത വേണമെന്ന് സൈബര്‍ പോലീസ്
കൊച്ചി: സംസ്ഥാനത്ത് സൗജന്യ ലൈവ് ടിവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സൈബര്‍ തട്ടിപ്പിന്റെ ലേറ്റസ്റ്റ് വേര്‍ഷനായ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് സൈബര്‍ പോലീസ് നല്കുന്ന മുന്നറിയിപ്പ്. വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും എന്‍ബി ടിവി എന്ന പേരില്‍ വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അണ്‍ലിമിറ്റഡ് സബ്സ്ക്രിപ്ഷന്, ആഡ്സ് ഫ്രീ സ്ക്രീനിംഗ് തുടങ്ങിയ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കും.
പരസ്യങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണില്‍ ഡൗണ്‍ലോഡ് ആകുന്ന എപികെ ഫയലുകള്‍ വഴിയാണ് തട്ടിപ്പ്. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ ബാങ്കിംഗ് വിവരങ്ങള്‍, എസ്എംഎസ്, സ്ക്രീന്‍ ഷെയറിംഗ് എന്നിവയിലേക്ക് തട്ടിപ്പുകാര്‍ക്ക് പ്രവേശനം ലഭിക്കുന്നു. ഇത് ഉപയോഗിച്ച് അക്കൗണ്ടുകളില്‍ നിന്ന് തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുന്നു.
ചതിയില്‍ വീഴല്ലേ…
ഗൂഗിള്‍ പ്ലേ സ്റ്റോ, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവ വഴി മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. അജ്ഞാത വെബ്സൈറ്റുകളില്‍ നിന്നോ സോഷ്യല്‍ മീഡിയ ലിങ്കുകളില്‍ നിന്നോ ലഭിക്കുന്ന എപികെ ഫയലുകള്‍ യാതൊരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്.
ഫോണിലെ ബാങ്കിംഗ് വിവരങ്ങള്‍, ഒടിപി, പിന് എന്നിവ ആരുമായും പങ്കുവെക്കരുത്. ആപ്പുകള്‍ക്ക് നല്കുന്ന അനുമതികള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചതിന് ശേഷം നല്‍കുക.ഇത്തരം സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്പ്ലൈന് നമ്പറിലോ, www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണം.
إرسال تعليق