Join News @ Iritty Whats App Group

നടുക്കടലിൽ കപ്പലിൽ നിന്ന് പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്ത്; ഇറാൻ്റെ മുന്നറിയിപ്പ് അവഗണിച്ച ആറാമത്തെ കപ്പൽ ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ടു?

നടുക്കടലിൽ കപ്പലിൽ നിന്ന് പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്ത്; ഇറാൻ്റെ മുന്നറിയിപ്പ് അവഗണിച്ച ആറാമത്തെ കപ്പൽ ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ടു?


ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ കപ്പലുകൾക്ക് നേരെ ഇറാൻ്റെ ആക്രമണം തുടരുന്നു. ഇന്ന് ആറാമത്തെ കപ്പലിനെ ഇറാൻ ആക്രമിച്ചതായുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. കപ്പലിൽ നിന്ന് കറുത്ത പുകപടലങ്ങൾ ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തകർന്ന കപ്പലിൽ നിന്ന് പുക ഉയരുന്നത് ദൂരക്കാഴ്ചയിൽ വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ കപ്പലിന് എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചെന്നടക്കം കാര്യങ്ങളിൽ വ്യക്തതയില്ല.

ലോകത്തെ എണ്ണക്കടത്തിന്റെ വലിയ ഭാഗം കൈമാറ്റം നടക്കുന്ന ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ഇതുവഴി പോയ അമേരിക്കൻ പതാകയുള്ള കപ്പലുകളാണ് ഇറാൻ ആക്രമിച്ചത്. ഇന്ന് പുറത്തുവന്ന ദൃശ്യത്തിലുള്ളത് അമേരിക്കൻ കപ്പലാണോയെന്ന് വ്യക്തമല്ല. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായിരിക്കെയാണ് കടലിലും ആക്രമണങ്ങൾ തുടരുന്നത്. അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സഖ്യകക്ഷികളുടെയും നേരെ ആക്രമണം തുടരുകയാണ്. കടലിൽ ഇറാൻ നടത്തുന്ന ആക്രമണം ലോകരാഷ്ട്രങ്ങളെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group