യാത്രക്കാർക്ക് ആശ്വാസം, വിമാനത്താവളങ്ങൾ തുറക്കുന്നു; പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ
ദുബായ്: ഇറാൻ- ഇസ്രായേൽ സംഘർഷങ്ങളെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ. യുഎഇയിലെ വിമാന കമ്പനികൾ ഭാഗിക സർവ്വീസ് ആരംഭിക്കുന്നു. ഇക്കാര്യം യുഎഇ സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസുകൾ ആരംഭിക്കും. നിലവിൽ ബുക്കിങ് ഉള്ളവർക്കാണ് ഇതോടെ വലിയ ആശ്വാസമായിരിക്കുന്നത്.
ദുബായ് വിമാനത്താവളം ഉടൻ തുറക്കും. ഭാഗിക സർവീസ് അയിരിക്കും ഉണ്ടാകുക. അൽ മക്തും വിമാനത്താവളവും തുറക്കും. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.
Post a Comment