Join News @ Iritty Whats App Group

’പ്രണയ സാഫല്യത്തിന് കേരളത്തിന് നന്ദി’; വിവാഹ ശേഷം മൊണാലിസയുടെ ആദ്യ പ്രതികരണം

’പ്രണയ സാഫല്യത്തിന് കേരളത്തിന് നന്ദി’; വിവാഹ ശേഷം മൊണാലിസയുടെ ആദ്യ പ്രതികരണം


തിരുവനന്തപുരം:പ്രണയ സാഫല്യത്തില്‍ കേരളത്തിന് നന്ദി പറഞ്ഞ് പ്രയാ​ഗ് രാജ്കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലേയും ഭര്‍ത്താവ് ഫർമാനും. കേരളം നല്ല സ്ഥലവും ഇവിടുത്തെ ജനങ്ങൾ നല്ല മനുഷ്യരാണ്. എല്ലാവരും സ്നേഹത്തോടെ സ്വീകരിച്ചുവെന്നും വിവാഹത്തിന് പിന്നാലെ ഇരുവരും പ്രതികരിച്ചു. ആറ് മാസമായി പ്രണയത്തിലായിരുന്നു. കേരളത്തിൽ തന്നെ തുടരുമോ എന്നത് ആലോചിക്കുമെന്നും ഇരുവരും പറഞ്ഞു. പിതാവ് വേറെ വിവാഹം ആലോചിച്ചു. അതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതിൽ ഉറപ്പില്ലെന്നും മൊണാലിസ മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ആണ് മൊണാലിസ ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ എ. ഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് രാവിലെയാണ് നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നു എന്ന പരാതിയുമായി മൊണാലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. അച്ഛൻ നാട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നായിരുന്നു മൊണാലിസയുടെ പരാതി. അച്ഛനൊപ്പം പോകാൻ താത്പര്യമില്ലെന്നും കാമുകനൊപ്പം പോകണമെന്നും മൊണാലിസ പൊലീസിനോട് വ്യക്തമാക്കി. പിന്നാലെയായിരുന്നു കേരളത്തില്‍ വെച്ച് തന്നെ വിവാഹം കഴിക്കാന്‍ മൊണാലിസയും ഫർമാനും തീരുമാനിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group