വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; ട്രെയിനിൻ്റെ ഗ്ലാസ് പൊട്ടി, പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. ഇന്നലെ രാത്രി എട്ടിനും ഒൻപതിനും ഇടയിലാണ് ആക്രമണം ഉണ്ടായത്. അങ്കമാലി - ആലുവ ഭാഗത്തു വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിൻ്റെ ഗ്ലാസിന് കേടുപാട് സംഭവിച്ചു. എന്നാൽ യാത്രക്കാർക്ക് ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് പ്രതികൾക്കായി റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി
إرسال تعليق